സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
ഞായറാഴ്ച മുതല്‍ മഴ കുറയാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
English summary;Heavy rain in the state today; Yellow alert in 12 districts
You may also like this video;