തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വ്യാപക വെള്ളക്കെട്ട്. മലയോര മേഖലയിലെ പല തോടുകളും കരകവിഞ്ഞു. തൃശ്ശൂർ നഗരത്തിലെ അശ്വിനി ആശുപത്രിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. അരക്കൊപ്പം വെള്ളത്തിലൂടെ നടക്കേണ്ട ഗതികേടിൽ നാട്ടുകാർ. മരോട്ടിച്ചാൽ എ യു പി എസ് സ്കൂളിലേക്കുള്ള വഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് വിദ്യാർത്ഥികൾ കുടുങ്ങി. വിദ്യാർത്ഥികൾ വെള്ളക്കെട്ട് കടന്ന് വേണം സ്കൂളിലെത്താൻ. സമീപത്ത് റോഡ് തകർന്നു കിടക്കുന്നതിനാൽ വാഹന സൗകര്യവും ലഭ്യമല്ല. മഴ ശമനമില്ലാതെ തുടരുകയാണ്.
തൃശൂരിൽ ശക്തമായ മഴ വിവിധ സ്ഥലങ്ങളിൽ വ്യാപക വെള്ളകെട്ട്

