Site iconSite icon Janayugom Online

യുഎഇയില്‍ കനത മഴ; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കി സര്‍ക്കാര്‍, പാര്‍ക്കുകളും ബീച്ചുകളും സഫാരി പാർക്കുകളും അടച്ചു

യുഎഇയിൽ ശക്തമായ മഴ തുടരുന്നു. രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. കലാവസ്ഥ പ്രതികൂലമല്ലാത്തതിനാല്‍ ഇന്ന് ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നല്‍കിയിരിക്കുകയാണ്. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നേരിട്ട് ജോലിസ്ഥലത്ത് ഹാജരാകേണ്ട അത്യാവശ്യ ജീവനക്കാർ ഒഴികെ ദുബൈ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും നടപടി ബാധകമാണ്.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെത്തുടർന്ന് അധികൃതർ നേരത്തെ തന്നെ സുരക്ഷാ മുൻകരുതലുകളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴയിലും കാറ്റിലും ആലിപ്പഴ വര്‍ഷത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതായി അധികൃതര്‍ അറിയിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുന്‍കരുതലിന്‍റെ ഭാഗമായി ദുബൈയിലെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും സഫാരി പാർക്കുകളും രണ്ട് ദിവസത്തേക്ക് അടച്ചു. 

Exit mobile version