Site iconSite icon Janayugom Online

കനത്ത മഴ; ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ, 25 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കുവാൻ ഒരുങ്ങി റവന്യു വകുപ്പ്

നെടുങ്കണ്ടം പത്ത് വളവില്‍ ഉരുള്‍പൊട്ടി. തിങ്കളാഴ്ച രാത്രില്‍ പെയ്ത കനത്ത മഴയില്‍ ചൊവ്വോലികുടി വീട്ടീല്‍ വിനോദിന്റെ മുക്കാല്‍ ഏക്കറോളം വരുന്ന സ്ഥലം ഒലിച്ചുപോയി. മണ്ണ് ഒലിച്ചു പോയതിനെ തുടര്‍ന്ന് ഗ്രാമീണ പാത അപകടവസ്ഥയിലാണ്. റവന്യൂ അധികൃതര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. ഉരുള്‍പൊട്ടിയതിന് സമീപമായി താമസിക്കുന്ന ഇരവിമംഗലം വീട്ടില്‍ തങ്കപ്പന്‍, പങ്കജാക്ഷി എന്നി വ്യദ്ധദമ്പതികളോട് മാറി താമസിക്കുവാൻ നിര്‍ദ്ദേശം നല്‍കി.

മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. സമീപത്തുള്ള വീടുകൾക്കും പത്തുവളവ് റോഡിനും അപകട ഭീഷണിയുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ ഉരുൾപൊട്ടിയ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

2018 മഹാപ്രളയകാലത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിക്കുവാന്‍ ഇടയായ സംഭവം നടന്ന സ്ഥലത്തിന്റെ സമീപ്യാത്തായാണ്  വീണ്ടും ഉരുള്‍പൊട്ടിയിരിക്കുന്നത്.  മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പത്ത് വളവിലെ 25 ഓളം വരുന്ന കുടുംബങ്ങളോട് മാറി താമസിക്കാൻ റവന്യു വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇവരെ ബന്ധു വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി മാറ്റിപാര്‍പ്പിക്കും. പച്ചടിയി ലെ പാരിഷ് ഹാളിൽ താമസിക്കുവാനുള്ള സൗകര്യം റവന്യു വകുപ്പ് അധികൃതർ ഒരുക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: heavy rain; land­slide in nedumkandam
You may also like this video

Exit mobile version