Site iconSite icon Janayugom Online

കനത്ത മഴ; ഷൊർണൂർ ഡിവിഷനിൽ 15 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ​ടം ഉണ്ടായതായി റിപ്പോര്‍ട്ട്

മഴയിൽ വൈദ്യുത പോസ്റ്റുകൾ തകർന്നു. ഷൊർണൂർ ഡിവിഷനിൽ 15 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ​ടം ഉണ്ടായതായി റിപ്പോര്‍ട്ട്. അ​പാ​യ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് വി ​കെ ശ്രീ​ക​ണ്ഠ​ൻ എം ​പി ആ​വ​ശ്യ​പ്പെ​ട്ടു. മ​രം പൊ​ട്ടി​വീ​ണ് നാ​ല് ഹൈ​ടെ​ൻ​ഷ​ൻ പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന ഷൊ​ർ​ണൂ​ർ കു​ള​ഞ്ചീ​രി കു​ള​ത്തി​ന് സ​മീ​പം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് അദ്ധേഹം ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. കെ എ​സ് ​ഇ ബി ഷൊ​ർ​ണൂ​ർ ഡി​വി​ഷ​ന് കീ​ഴി​ൽ 127 എ​ൽ. ടി പോ​സ്റ്റു​ക​ളും 27 എ​ച്ച് ​ടി പോ​സ്റ്റു​ക​ളും ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തെ മ​ഴ​യി​ൽ മ​രം പൊ​ട്ടി​വീ​ണും മ​റ്റും ത​ക​ർ​ന്നി​ട്ടു​ണ്ട്. കൂടാതെ കു​ള​പ്പു​ള്ളി ഐ ​പി ടി ആ​ൻ​ഡ് ജി പി ​ടി കോ​ള​ജി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റും ആ​ധു​നി​ക​മാ​യ എ​ച്ച് ​ടി കേ​ബി​ളും കത്തിനശിച്ചു. 

Exit mobile version