Site icon Janayugom Online

കനത്ത മഴ; മിസോറാമില്‍ പാറമട തകര്‍ന്നു, 17 മരണം

റെമാല്‍ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ പ്രകൃതിക്ഷോഭത്തില്‍ മിസോറാമില്‍ കനത്തനാശനഷ്ടം. ഐസ് വാള്‍ ജില്ലയിലെ പാറമടയിലുണ്ടായ മണ്ണിടിച്ചിലില്‍ പതിനേഴുപേര്‍ മരിച്ചു കാണാതായ ആറ് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. കരിങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ 16പരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി മിസോറാം മുഖ്യമന്ത്രി ലാല്‍ദുഹോമ അറിയിച്ചു. 

ഇനിയും നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മിസോറാമിനെ കൂടാതെ മണിപ്പൂര്‍, അസം, മേഘാലയ എന്നിവിടങ്ങളില്‍ നിരവധി സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി. റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെടുകയും ഗുവാഹത്തി ഉള്‍പ്പെടെ അസമിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായി തടസ്സപ്പെടുകയും ചെയ്തിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് തകരുകയും ട്രക്ക് കുഴയിലേക്ക് വീഴുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നു.

Eng­lish Summary:heavy rain; Rock col­laps­es in Mizo­ram, 17 dead
You may also like this video

Exit mobile version