Site iconSite icon Janayugom Online

അതിശക്തമായ മഴ; ഗുജറാത്തിൽ ഏഴ് മരണം

ഗാന്ധിനഗർ: ഗുജറാത്തിൽ ശക്തമായ മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴ് മരണം. നദികൾ കരകവിയുകയും ഡാമുകൾ നിറഞ്ഞ് ഒഴുകുകയും തെരുവുകളിൽ വെള്ളം കയറുകയും ചെയ്തു.

ഇന്നും അടുത്ത അഞ്ചു ദിവസങ്ങളിലും നിരവധി ജില്ലകളിൽ അതിശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടിമിന്നലേറ്റും വെള്ളപ്പൊക്കത്തിൽ മുങ്ങിയും കെട്ടിടങ്ങൾ തകർന്നും 63 മരണമാണ് ഗുജറാത്തിൽ ജൂൺ ഒന്നു മുതൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 9,000 പേരെ മാറ്റി പാർപ്പിച്ചു. അപകടങ്ങളിൽ പെട്ട 468 പേരെ രക്ഷപ്പെടുത്തി.

Eng­lish summary;heavy rain; Sev­en deaths in Gujarat

You may also like this video;

YouTube video player
Exit mobile version