Site icon Janayugom Online

കനത്ത മഴ; പെരിങ്ങൽക്കൂത്ത് ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അതിശക്തമായ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് തുടരുന്നത്. മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ചെറുഡാമുകളിൽ പലതിലും പൂ‍ർണ സംഭരണശേഷിയിലേക്ക് എത്തുന്ന നിലയാണ്.

മഴക്കെടുതികൾ തുട‍ർച്ചയായി റിപ്പോർട്ട് ചെയ്തുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്ക് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടാം.

കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കാനായി പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഡാമിലെ ജലനിരപ്പ് 420 മീറ്ററാക്കി ക്രമീകരിക്കാനാണ് ഷട്ടർ തുറന്നത്. നിലവിൽ 420. 9 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പെരിങ്ങൽകുത്ത് ഡാമിന്റെ ഏഴ് ഷട്ടറുകളിലൊന്നാണ് വൈകിട്ട് തുറന്നത്.

തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ 20 സെ.മിറ്ററും മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 30 സെ.മിറ്ററും വീതവുമാണ്നിലവിൽ ഉയർത്തിയിട്ടുള്ളത്. സമീപ വാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Eng­lish summary;Heavy rain; Sev­en shut­ters of Peringalkoothu Dam were opened

You may also like this video;

Exit mobile version