Site iconSite icon Janayugom Online

കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴയെ  തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ  15 സെന്റീമീറ്റർ വീതമാണ് ഉയർത്തുക. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം​ കേന്ദ്രവും മങ്കയം ഇക്കോ ടൂറിസം കേന്ദ്രവും ഇന്ന് മുതൽ ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടാൻ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ നിർദേശം നൽകി.

 

Exit mobile version