സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നു. തുടര്‍ന്ന് അച്ചൻകോവിൽ (കല്ലേലി, കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോന്നിയിലെ അച്ചൻകോവിൽ ആവണിപ്പാറയിലെ ഉന്നതി നിവാസികൾ ഒറ്റപ്പെട്ടു. ഏകദേശം 35 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഉന്നതിയിൽ നിന്ന് പുറത്തേക്ക് എത്താൻ നിലവിൽ തോണി യാത്ര മാത്രമാണ് ആശ്രയം. അതുകൊണ്ടുതന്നെ, അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നത് ഈ പ്രദേശത്തുള്ളവരുടെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.
കനത്ത മഴ; അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നു

