Site iconSite icon Janayugom Online

കനത്ത മഴ; പാലം കടക്കവെ കാർ ഒലിച്ചുപോയി മൂന്ന് മരണം

മഹാരാഷ്ട്രയിലെ നാ​ഗ്പൂരില്‍ കനത്ത മഴയിൽ പാലം കടക്കവെ കാർ ഒഴുകിപ്പോയി മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. നാഗ്പൂരിലെ സാവ്നർ തഹ്സിലിലാണ് അപകടമുണ്ടായത്.

വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മധ്യപ്രദേശ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ രക്ഷപ്പെട്ടു. മരിച്ചവരിൽ ഒരു സ്ത്രീയം ഉൾപ്പെടുന്നു.

ജൂൺ ഒന്നു മുതൽ ജൂലൈ 10 വരെ മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ 83 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു.

മുംബൈയും സമീപ പ്രദേശങ്ങളും ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ 12 മരണങ്ങളും നാഗ്പൂരിൽ നാല് മരണങ്ങളും രേഖപ്പെടുത്തി.

Eng­lish summary;heavy rain; Three peo­ple died when their car was washed away while cross­ing the bridge

You may also like this video;

Exit mobile version