Site iconSite icon Janayugom Online

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകള്‍ക്ക് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മധ്യ കിഴക്കൻ അറബികടലിലേക്ക് നീങ്ങി ബുധനാഴ്ചയോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ ചൊവ്വാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.

നിലവിൽ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻകാറ്റിന്റെ സ്വാധീനഫലമായി മലയോര മേഖലയിലടക്കം അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് മഴ അതിശക്തമാകുമെന്നതിനാൽ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടും നൽകി. എന്നാൽ, കേരള കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry: Iso­lat­ed heavy rains to continue
You may also like this video

Exit mobile version