Site iconSite icon Janayugom Online

മഴ ശക്തം: നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപ്പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് തീവ്ര ന്യൂനമർദമായി. ഇന്ന് ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. 

വടക്കൻ കേരളത്തിൽ തുടരുന്ന അതിശക്ത മഴയ്ക്ക് നാളെയോടെ ശമനമുണ്ടാകും. എങ്കിലും അടുത്ത അഞ്ചു ദിവസം കേരളത്തിൽ സാധാരണ നിലയിലുള്ള മഴ ലഭിക്കാനാണ് സാധ്യത. കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് 99 ദുരിതാശ്വാസ ക്യാമ്പുകളിലായി 968 കുടുംബങ്ങളിലെ 3268 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Heavy rain: Yel­low alert in four districts

You may also like this video

Exit mobile version