Site icon Janayugom Online

ഹിമാചലില്‍ കനത്ത മഴയും മണ്ണിടിച്ചിലും; ഏഴ് മരണം

ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ തിങ്കളാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേർ ഒരേ കുടുംബാംഗങ്ങളാണ്. പ്രദേശത്ത് നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് മണ്ണിടിച്ചില്‍. കഴിഞ്ഞ ദിവസങ്ങളില്‍ സിർമൗറിൽ ശക്തമായ മഴ പെയ്യുകയാണ്. ജില്ലയിൽ വൻ നാശനഷ്ടങ്ങളാണ് മഴയെ തുടര്‍ന്ന് ഉണ്ടായത്.

കനത്ത മഴയിൽ സംസ്ഥാനത്ത് 120 റോഡുകൾ തടസ്സപ്പെട്ടപ്പോൾ 90 ട്രാൻസ്ഫോർമറുകൾ തകർന്നു. അത്യാവശ്യത്തിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങൾ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴയെ തുടർന്ന് ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി, റോഡുകൾ തടസ്സപ്പെടുകയും ജനങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. ഞായറാഴ്ച ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി അധികൃതർ അറിയിച്ചു.

Eng­lish Summary:Heavy rains and land­slides in Himachal; Sev­en deaths
You may also like this video

Exit mobile version