ജമ്മു കശ്മീരിൽ കനത്ത മഴയും മണ്ണിടിച്ചിലിലും മൂന്നുപേർ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും മണ്ണിടിച്ചിലിൽ നശിച്ചു. ജമ്മു കശ്മീർ ശ്രീനഗർ ദേശീയ പാതയിൽ റമ്പാൻ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റമ്പാൻ ജില്ലയിൽ ജമ്മു ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേശീയ പാതയിൽ പാറകളും ചെളിയും അവശിഷ്ടങ്ങളും വന്ന് മൂടിയ നിലയിലാണ് ഉള്ളത്. മറ്റ് അറിയിപ്പുകൾ ലഭിക്കുന്നത് വരെ മേഖലയിലേക്കുള്ള യാത്രകൾ താൽക്കാലികമായി നിർത്തി വയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടു.
ജമ്മു കശ്മീരിൽ കനത്ത മഴയും മണ്ണിടിച്ചിലും; മൂന്ന് മരണം

