Site iconSite icon Janayugom Online

അഹമ്മദാബാദിൽ ശക്തമായ മഴ

അഹമ്മദാബാദിൽ ഞായറാഴ്ച മൂന്ന് മണിക്കൂറിനുള്ളിൽ പെയ്തത് 115 മില്ലീമീറ്റർ മഴ. വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ച മഴ നഗരത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും നാശം വിതച്ചു. പടിഞ്ഞാറൻ നഗര പ്രദേശങ്ങളിൽ നിരവധി വീടുകളില്‍ വെള്ളം കയറി.

അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി) കണക്കനുസരിച്ച്, നഗരത്തിൽ 114.7 മില്ലിമീറ്റർ മഴ ഏഴ് മണിക്കും 10 മണിക്കും ഇടയിൽ പെയ്തു.

2017 ജൂലൈയ്ക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്. പാൽഡിയിൽ 239 മില്ലീമീറ്ററും ബോഡക്ദേവിൽ 198 മില്ലീമീറ്ററും ഉസ്മാൻപുരയിൽ 196 മില്ലീമീറ്ററും മക്തംപുരയിൽ 182 മില്ലീമീറ്ററും ജോധ്പൂർ പ്രദേശങ്ങളിൽ 180 മില്ലീമീറ്ററും മഴ ലഭിച്ചു.

Eng­lish summary;Heavy rains in Ahmedabad

You may also like this video;

Exit mobile version