Site iconSite icon Janayugom Online

അസാമിൽ കനത്ത മഴ; 14 മരണം

അസാമിൽ അതിശക്തമായ മഴ. ഇന്നലെ ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും മൂന്ന് കുട്ടികളടക്കം മരിച്ചവരുടെ എണ്ണം 14 ആയി. ഏകദേശം 20,000 പേരെയാണ് അസാമിലെ പ്രകൃതിക്ഷോഭം ബാധിച്ചത്. 12 ജില്ലകളിലെ 592 ഗ്രാമങ്ങളില്‍ മഴ കനത്ത നാശനഷ്ടം വിതച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതർ വ്യക്തമാക്കി.

കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണ് 7400 വീടുകൾ ഭാഗികമായും 840 വീടുകൾ പൂർണമായും തകർന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ഹാഫ്ലോംഗ് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ ഗതാഗതം തടസപ്പെട്ടു. ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഏപ്രിൽ 18 വരെ അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

Eng­lish sum­ma­ry; Heavy rains in Assam; 14 deaths

You may also like this video;

Exit mobile version