Site iconSite icon Janayugom Online

ചൈനയിൽ കനത്ത മഴ; പത്ത് മരണം

ചൈനയിൽ കനത്ത മഴ തുടരുന്നു. ജൂൺ ഒന്നിന് ആരംഭിച്ച കനത്ത മഴയിൽ ഇതുവരെ പത്ത് പേർ മരണപ്പെടുകയും മൂന്നു പേരെ കാണാതാവുക‍യും ചെയ്തതായാണ് റിപ്പോർട്ട്.

ലക്ഷക്കണക്കിന് ആളുകളെ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ചൈനയിൽ 286,000 പേരെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഹുനാൻ പ്രവിശ്യയിലെ 2,700ലധികം വീടുകൾ തകർന്നു.

ചൈനയിലെ കനത്ത മഴയില്‍ 1.79 ദശലക്ഷം പേർ ദുരിതബാധിതരാണ്. ഹുനാൻ പ്രവിശ്യയിലെ നദികളുടെയും തടാകങ്ങളുടെയും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ആദ്യമായാണ് ഇത്രയും മഴ രേഖപ്പെടുത്തുന്നത്.

എന്നാൽ, ദുരന്തങ്ങൾ തടയാനുള്ള എല്ലാ നടപടികളും സർക്കാർ സമയോചിതയായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish summary;Heavy rains in Chi­na; Ten deaths

You may also like this video;

Exit mobile version