ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴയെത്തുടർന്ന് ഖനി തകർന്ന് ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടു. വടക്കൻ കിവു പ്രവിശ്യയിലെ റുബായ നഗരത്തിലുള്ള കോൾട്ടൻ ഖനിയാണ് കഴിഞ്ഞ ബുധനാഴ്ച തകർന്നു വീണത്. സ്മാർട്ട്ഫോണുകളും കമ്പ്യൂട്ടറുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന കോൾട്ടൻ എന്ന മൂലകം ഖനനം ചെയ്തിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഖനി കൃത്യമായി പരിപാലിക്കാത്തതും മണ്ണിന്റെ ബലക്കുറവുമാണ് അപകടത്തിന്റെ ആഴം കൂട്ടിയതെന്ന് മുൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇരുപതോളം പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കോംഗോയില്‍ കനത്ത മഴ; ഖനി തകർന്ന് ഇരുന്നൂറിലധികം പേർ മരിച്ചു

