Site icon Janayugom Online

ഡല്‍ഹിയിൽ കനത്ത മഴ; അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറി

ഡല്‍ഹിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11 വർഷത്തിനിടയിലെ ശക്തമായ മഴയാണ് ഇത്തവണതേതെന്നാണ് റിപ്പോർട്ട്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാന റോഡുകളിൽ വെള്ളം കയറി.ഇത് ഗതാഗതത്തെ സാരമായി ബാധിച്ചു.

നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും വെള്ളം കയറി.കനത്ത മഴയെ തുടർന്ന് ടെർമിനൽ 3ലാണ് വെള്ളക്കെട്ടുണ്ടായത്. മഴ തുടരുമെന്നും, രാത്രിയോടെ ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ENGLISH SUMMARY:Heavy rains in Del­hi; The inter­na­tion­al air­port was flooded
You may also like this video

Exit mobile version