കനത്ത മഴയെ തുടർന്ന് ഹൈദരാബാദില്‍ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ ഭിത്തി തകർന്ന് നാല് വയസ്സുള്ള കുട്ടിയടക്കം ഏഴ് പേർ മരിച്ചു. ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയിലാണ് സംഭവം.
ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്നും ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നും ബാച്ചുപള്ളി പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുലർച്ചെയാണ് എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച നഗരത്തിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ ജനജീവിതം സ്തംഭിച്ചു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് ഗതാഗത തടസ്സത്തിന് ഇടയാക്കി. ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു.
English Summary: Heavy rains in Hyderabad: Seven people died when the wall of the building under construction collapsed
You may also like this video