Site iconSite icon Janayugom Online

കർണാടകയിലും കനത്ത മഴ: ഉരുൾപൊട്ടലിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു

heavyrainheavyrain

കർണാടകയുടെ തീരമേഖലയിലും വടക്കൻ ജില്ലകളിലും കനത്ത മഴ. ദക്ഷിണ കന്നഡയിലും ഉത്തര കന്നഡയിലുമുണ്ടായ ഉരുൾപ്പൊട്ടലിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ചിക്കമംഗളുരുവിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. ദക്ഷിണ കന്നഡയിൽ വെള്ളിയാഴ്ച വരെ റെഡ് അലർട്ടാണ്. സ്കൂളുകൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.

ഇതുവരെ അഞ്ഞൂറോളം പേരെ മാറ്റിപാർപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ബെംഗ്ലൂരുവിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.

അതേസമയം കേരളത്തിൽ മഴയുടെ തീവ്രത കുറഞ്ഞു തുടങ്ങി. അതിതീവ്ര മഴയ്ക്കുളള മുന്നറിയിപ്പായ റെഡ് അലർട്ട് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പൂർണമായും പിൻവലിച്ചു. പത്തു ജില്ലകളിലെ റെഡ് അലർട്ടാണ് പിൻവലിച്ചത്.
അതേസമയം മഴക്കെടുതിയിൽ ആകെ മരണം 15 ആയി. കൊല്ലം ഇത്തിക്കരയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി.

അയത്തിൽ സ്വദേശി നൗഫലാണ് മരിച്ചത്. ആലുവയിൽ പെരിയാറിൽ കാണാതായ മട്ടാഞ്ചേരി സ്വദേശി ബിലാലിൻറെ മൃതദേഹം കണ്ടെത്തി. മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. കാണാതായ മൂന്നു പേർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്

റെഡ് അലർട്ടുകൾ പിൻവലിച്ചെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണമെന്ന് നിർദ്ദേശമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും എന്നാണ് പ്രവചനം.

Eng­lish summary;Heavy rains in Kar­nata­ka too: Six peo­ple includ­ing two chil­dren died in landslides

You may also like this video;

Exit mobile version