Site iconSite icon Janayugom Online

മുംബൈയില്‍ കനത്ത മഴ: വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

rainrain

മുംബൈയിൽ വീണ്ടും മഴ കനത്തു. വിവിധയിടങ്ങളില്‍ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഐഎംഡിയുടെ കണക്കനുസരിച്ച്, വെള്ളിയാഴ്ച രാവിലെ 7:45 വരെ, നഗരത്തിൽ വ്യത്യസ്‌ത തോതില്‍ മഴ ലഴിച്ചു. ബൈകുളയിൽ 100.5 മില്ലിമീറ്റർ, മഹാലക്ഷ്മിയിൽ 41 മില്ലിമീറ്റർ, മാട്ടുംഗ 99 മില്ലിമീറ്റർ, സിയോൺ 100 മില്ലിമീറ്റർ, ദഹിസർ 57.5 മില്ലിമീറ്റർ, ജുഹു എയർപോർട്ട് 18 മില്ലിമീറ്റർ, മുംബൈ എയർപോർട്ട് 71.5 മില്ലിമീറ്റർ, രാം മന്ദിർ 72.5 മില്ലിമീറ്റർ, ടാറ്റ പവർചെമ്പൂർ 58 മില്ലിമീറ്റർ, വിദ്യാ വിഹാർ 0 എംഎം, വിക്രോളി 65.5 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. 

മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലെ താനെ, പാല്‍ഗഡ്, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്തമഴയെത്തുടര്‍ന്ന് വിവിധയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 

Eng­lish Sum­ma­ry: Heavy rains in Mum­bai: Yel­low alert in var­i­ous places

You may also like this video

Exit mobile version