വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലം മഴക്കെടുതി തുടരുന്നു. വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 26ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അസമിൽ ഏഴ് പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു.
18 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ ഒമ്പത് കാണ്ടാമൃഗങ്ങൾ അടക്കം 159 വന്യമൃഗങ്ങൾ പ്രളയത്തിൽ ചത്തു. അതേസമയം ത്തർപ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശിലെ ഏഴ് ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.
English Summary: Heavy rains in North Eastern states and North India
You may also like this video