Site iconSite icon Janayugom Online

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; ബിഹാറിൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. അതിശക്തമായ മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് ഡൽഹിയിൽ വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.

അമൃത്സർ, ജയ്പൂർ എന്നിവിടങ്ങളിലേക്കാണ് വഴി തിരിച്ചു വിട്ടത്. കനത്ത മഴയ്ത്തുടർന്നുള്ള വെള്ളക്കെട്ട് മൂലം മുംബൈ അന്ധേരിയിലെ അടിപ്പാത അടച്ചു.

വെള്ളക്കെട്ടിനെ തുടർന്ന് ഡൽഹി പ്രഹ്ലാദ്പൂർ റയിൽവേ തുരങ്കപാതയിലും ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഡൽഹി നഗരത്തിലും കനത്തമഴയും വെള്ളക്കെട്ടും മൂലം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഡൽഹി, പഞ്ചാബ്, ഹരിയാന, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബിഹാറിലും 24 മണിക്കൂറായി തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തലസ്ഥാനമായ പാട്നയില്‍ അടക്കം വെള്ളക്കെട്ട് രൂക്ഷമാണ്.

മിതാപൂർ, യാർപൂർ, ജക്കൻപൂർ, രാജേന്ദ്രനഗർ, സിപാര, ദിഗ, കുർജി തുടങ്ങിയ മേഖലകളിൽ പ്രളയക്കെടുതി രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ.

അസമിൽ കനത്തമഴയെത്തുടർന്നുള്ള പ്രളയക്കെടുതിയിൽ ബുധനാഴ്ച 12 പേർ കൂടി മരിച്ചു. 11 പേർ വെള്ളപ്പൊക്കത്തിലും ഒരാൾ മണ്ണിടിച്ചിലിലുമാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 151 ആയി ഉയർന്നു. 31.5 ലക്ഷം പേരാണ് പ്രളയത്തെത്തുടർന്ന് ദുരിതം നേരിടുന്നത്.

Eng­lish summary;Heavy rains in North Indi­an states; Many vil­lages in Bihar under water

You may also like this video;

Exit mobile version