Site iconSite icon Janayugom Online

ഒഡിഷയിൽ കനത്ത മഴ; മിന്നലേറ്റ് ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം

ഒഡിഷയിലെ വിവിധ ജില്ലകളിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം തുടങ്ങിയ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Exit mobile version