Site iconSite icon Janayugom Online

തമിഴ്നാട്ടില്‍ അതിശക്തമായ മഴ: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; വിമാനങ്ങള്‍ റദ്ദാക്കി

rainrain

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളില്‍ മഴ രൂക്ഷമാകുന്ന സാഹചര്യത്തില്‍ എട്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിനുമുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ മഴ ശക്തമായത്. കഴിഞ്ഞദിവസം മുതല്‍ തമിഴ്നാട്ടില്‍ മഴ ശക്തമാണ്. ഇതിനെത്തുടര്‍ന്ന്
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്കൂളും കോളജും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലുള്ള ജീവനക്കാര്‍ക്ക് ഈ മാസം 18 വരെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഐടി കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് ദിവസം തമിഴ്നാട്ടില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ(ഐഎംഡി) മുന്നറിയിപ്പ്. ഈ മാസം 12 മുതല്‍ 16 വരെയുള്ള തീയതികളില്‍ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബര്‍ 14 മുതല്‍ 16 വരെ ഈ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളയായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Exit mobile version