Site iconSite icon Janayugom Online

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരളത്തിലും ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ 11 മുതല്‍ 13 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്ര ‑ഗോവന്‍ തീരങ്ങളിലും ജൂണ്‍ 12 വരെയും ജൂണ്‍ 14 വരെ മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറഞ്ഞു. മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരദേശ പ്രദേശങ്ങളിലുള്ളവര്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

Eng­lish Summary:Heavy rains in the state; Fish­er­men should not go to sea
You may also like this video

Exit mobile version