Site iconSite icon Janayugom Online

സംസ്ഥാനത്ത് അതിശക്തമായ മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളിലും പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, കുട്ടനാട് കൈനകരിയിൽ 600 ഏക്കർ പാടം മട വീണ് നശിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നിവടങ്ങളിൽ യെല്ലോ അലർട്ടാണ്. അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം. അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

Eng­lish summary;Heavy rains in the state; Yel­low alert in ten districts

You may also like this video;

Exit mobile version