Site iconSite icon Janayugom Online

ഉത്തര്‍പ്രദേശില്‍ കനത്തമഴ: പത്തു മരണം, സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

heavy rainheavy rain

ലഖ്‌നൗ: ഉത്തർപ്രദേശില്‍ കനത്ത മഴയ്ക്കുപിന്നാലെയുണ്ടായ ഇടിമിന്നലിലും വിവിധ അപകടങ്ങളിലും പത്തുപേർ മരിച്ചു. ഇറ്റാവയില്‍ ഏഴ് പേർ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ മരിച്ച ഏഴുപേരിൽ ഒരു കുടുംബത്തിലെ നാല് കുട്ടികളും ഉൾപ്പെടുന്നു. ഇറ്റാവയ്ക്ക് പുറമെ ഫിറോസാബാദില്‍ രണ്ട്, ബൽറാംപൂർ ഒന്ന് എന്നിങ്ങനെ മരണങ്ങള്‍ രേഖപ്പെടുത്തി. മഴ വര്‍ധിച്ച സാഹചര്യത്തില്‍ അലിഗഡിലെ സ്‌കൂളുകൾ അടച്ചുപൂട്ടി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മിക്ക സ്ഥലങ്ങളിലും ബുധനാഴ്ച രാവിലെ മുതൽ മഴയോ ഇടിമിന്നലോ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്റർ മഴയാണ് ഇറ്റാവ ഒബ്സർവേറ്ററി രേഖപ്പെടുത്തിയത്. ആഗ്രയിലും മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്‌ച രാത്രി ഏറെ വൈകിയാണ് മഴയുണ്ടായത്.
അലിഗഢിൽ, കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ നഗരത്തിലെയും ഗ്രാമങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി, ഇത് ജില്ലയിലെ സാധാരണ ജീവിതത്തെ ബാധിച്ചു. എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളും ശനിയാഴ്ച വരെ അടച്ചിടാൻ ജില്ലാ മജിസ്‌ട്രേറ്റ് ഇന്ദർ വീർ സിംഗ് ഉത്തരവിട്ടതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

Eng­lish Sum­ma­ry: Heavy rains in Uttar Pradesh: 10 dead, hol­i­day announced for schools

You may like this video also

Exit mobile version