Site icon Janayugom Online

കരതൊടാനൊരുങ്ങി ന്യൂനമർദ്ദം

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം വടക്കൻ തമിഴ്‌നാട്ടിൽ ഇന്നു കരതൊടും. ഇതിനുമുന്നോടിയായി കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. 23 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. കടലൂർ, വില്ലുപുരം, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ അടക്കമുള്ള ജില്ലകളിലും ശക്തമായ മഴയുണ്ടാകും.

വടക്കൻ തീരദേശ ജില്ലകളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നാല് യൂണിറ്റുകളും സംസ്ഥാനത്തുണ്ട്.

തീരദേശ ജില്ലകളിൽ 1121 വിവിധോദ്ദേശ്യ സംരക്ഷണ കേന്ദ്രങ്ങളും 5106 ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിക്കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് ഇതുവരെ 9 ജില്ലകളിലെ 2156 പേരെ 36 ക്യാംപുകളിലേക്കു മാറ്റി.

eng­lish summary:Heavy Rains Lash Chennai

you may also like this video;

Exit mobile version