Site iconSite icon Janayugom Online

കനത്ത മഴ: തുടർന്ന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

rainrain

തമിഴ്‌നാട്ടിൽ പലയിടത്തും മഴ പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കടലൂർ, മയിലാടുതുറൈ, വില്ലുപുരം ജില്ലകളില്‍ അധികൃതർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഇന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും മഴ അവധി പ്രഖ്യാപിച്ചു.

നവംബർ 14 ന് ചെങ്കൽപട്ട്, കാഞ്ചീപുരം, വില്ലുപുരം, കടലൂർ ജില്ലകൾ, പുതുച്ചേരി എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന് പിന്നാലെയാണ് ഈ അറിയിപ്പ്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Eng­lish Sum­ma­ry: Heavy rains: Schools in Tamil Nadu and Puducher­ry declared holiday

You may also like this video

Exit mobile version