സംസ്ഥാത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം കോഴിക്കോട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പാണ് ഉള്ളത് . പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ജില്ലയിലെ മലയോര മേഖലകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമേ നിലവിലുള്ളു. ശക്തമായ മഴയ്ക്കും കാറ്റിനെയും തുടർന്ന് ജില്ലകളിൽ പലയിടങ്ങളിലും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.ഇതോടൊപ്പം കണ്ണൂർ കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
തീരങ്ങളിൽ അടുത്ത 2 ദിവസം ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവരും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.
English Summary:
Heavy rains will continue in the state: Yellow alert in nine districts
You may also like this video: