Site icon Janayugom Online

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

Congress

നിയസഭാ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നി സംസ്ഥാനങ്ങളിലെ ജനവിധി കോണ്‍ഗ്രസിന്റെ പതനത്തിന്റെ വ്യക്തമായ നേര്‍ക്കാഴ്ചയാണ്. ബിജെപി ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. ഗോവയില്‍ 18 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ 13 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഉള്ളത്. 

ഉത്തരാഖണ്ഡില്‍ 43 സീറ്റുകളിലും ബിജെപിയാണ് മുന്നില്‍. ഇവിടെ കോണ്‍ഗ്രസ് വെറും 23 സീറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
സംസ്ഥാനത്ത് ബിജെപി കുതിപ്പ് തുടരുമ്പോഴും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഏറെ പിന്നിലാണ്. മണിപ്പൂരില്‍ 23 സീറ്റില്‍ ബിജെപിയും 14 സീറ്റില്‍ കോണ്‍ഗ്രസുമാണ്. മണിപ്പുരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസിന്റെ പകുതിയോളം എംഎല്‍എമാര്‍ കൂറുമാറി ബിജെപി ഉള്‍പ്പെയുള്ള ഇതര പാര്‍ട്ടികളിലോ എത്തിയിരുന്നു.

Eng­lish Summary:Heavy set­back for Congress
You may also like this video

Exit mobile version