Site iconSite icon Janayugom Online

കിഫ്ബി-മസാലബോണ്ടില്‍ ഇഡിക്ക് കനത്ത തിരിച്ചടി; ഇഡിയുട കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കിഫ്ബി- മസാലബോണ്ടില്‍ ഇഡിക്ക് കനത്ത തരിച്ചടി. മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി മുഖ്യമന്ത്രിയ്ക്കും അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്കിനും അയച്ച കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി നല്‍കിയ ഹര‍ജിയിലാണ് നടപടി .

ഇഡിയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. ഫെമ നിയമലംഘനം എന്ന വാദം അടിസ്ഥാനരഹിതമെന്നും നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്നും മുഖ്യമന്ത്രി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബിയുടെ ഹര്‍ജിയില്‍ നേരത്തെ നോട്ടീസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.ഇ ഡി നടപടി നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്‌, രാഷ്ട്രീയ പ്രേരിതമായുള്ള നീക്കമാണെന്നും നോട്ടീസ് ചോദ്യം ചെയ്ത് സർക്കാർ കോടതിയിൽ മുന്നേ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പു സമയത്ത് ഇത്തരം നോട്ടീസുകൾ അയക്കുന്നത് വ്യക്തിഹത്യ ലക്ഷ്യമിട്ടാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു

Exit mobile version