Site iconSite icon Janayugom Online

കനത്ത മഞ്ഞുവീഴ്ച; കുളുവില്‍ കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കുളുവിലെ റിസോര്‍ട്ടില്‍ കുടുങ്ങിയഅയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി പൊലീസ്. സോളങ്ങ് നാലയിലെ സ്കീ റിസോര്‍ട്ടിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിയത്. ആയിരത്തിലേറെ വാഹനങ്ങളും റോഡില്‍ കുടുങ്ങി.

വിനോദ സഞ്ചാരികളെ സുരക്ഷിതസ്ഥനങ്ങളിലേക്ക് മാറ്റിയെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കുളു പൊലീസ് പറഞ്ഞു . ലൗഹാള്‍,സ്പിതി,ചമ്പ,കാന്‍ഗ്ര,ഷിംല കിന്നൗര്‍,കുളു എന്നിവയുള്‍പ്പെടെ ആറ് ജില്ലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്.

നാളെ (ഞായര്‍ )മുതല്‍ബിലാസ്പൂര്‍, ഹാമിര്‍പൂര്‍, ഉന ജില്ലകളില്‍ ശക്തമായ തണുപ്പ് തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കണക്കുകൂട്ടുന്നത്. ഈ ജില്ലകളില്‍ താമസക്കാരും യാത്രക്കാരും ജാഗ്രതപാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നില്‍കി. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കണക്ക്കൂട്ടല്‍.

Exit mobile version