കാശ്മീർ താഴ്വരയില് കനത്ത മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ചയെ തുടര്ന്ന് ശ്രീനഗറിലെ എല്ലാ വിമാന സർവീസുകളും റദ്ദാക്കി. മണ്ണിടിച്ചിലും ഹിമപാതവും മഞ്ഞുവീഴ്ചയും കാരണം ശ്രീനഗർ-ജമ്മു ദേശീയ പാതയും അടച്ചു.
ശ്രീനഗർ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. മഞ്ഞുവീഴ്ചയിൽ വൈദ്യുത ലൈനുകൾക്കും പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ താഴ്വരയിൽ വൈദ്യുതി മുടങ്ങി. ഇതിനിടെ കശ്മീര് സർവകലാശാല പരീക്ഷകളും മാറ്റിവച്ചു.
english summary;Heavy snowfall in Kashmir
you may also like this video;