Site iconSite icon Janayugom Online

കനത്ത കാറ്റും മഴയും; ഡൽഹിയിൽ വിമാന സർവീസുകള്‍ തടസപ്പെട്ടു

ഡൽഹിയിൽ ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിലും കാറ്റിലും വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി, റോഡ് ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്കും മരങ്ങൾ വീണു.

അടുത്ത രണ്ട് മണിക്കൂർ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. 60–90 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും തുടരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) എയർപോർട്ടിലെ വിമാനസർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചു. പല വിമാനസർവീസുകളും തടസപ്പെട്ടു. പുതുക്കിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാൻ എയർപോർട്ട് അധികൃതർ യാത്രക്കാരോട് പറഞ്ഞു.

Eng­lish sum­ma­ry; Heavy winds and rain; Air ser­vices were dis­rupt­ed in Delhi

You may also like this video;

Exit mobile version