Site iconSite icon Janayugom Online

ഹൈറിച്ച് തട്ടിപ്പ് കേസ്; പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്

fraudfraud

തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇഡി പുറത്തിറക്കി. 

കേസിലെ മുഖ്യപ്രതികളായ ഹൈറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിനാണ് ഇഡി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് പരിഗണിക്കുക. 

ഇരുവർക്കും മുൻകൂർ ജാമ്യം നൽകരുതെന്നും 2300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നും ഇഡി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പ്രതികൾക്കെതിരെ വിവിധ ജില്ലകളിൽ പൊലീസ് രജിസ്റ്റർ ചെയ്ത 19 കേസുകളുടെ വിശദാംശങ്ങളും ഇഡി കോടതിയിൽ ഹാജരാക്കിയിരുന്നു. ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നതിനായി 850 കോടി രൂപ വിദേശത്തെത്തിച്ചതടക്കം ഗുരുതര സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നാണ് ഇഡി കണ്ടെത്തൽ. നേരത്തെ കമ്പനി ഉടമകളുടെ 212 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

Eng­lish Sum­ma­ry: Heirich Fraud Case; Look­out notice against the accused

You may also like this video

Exit mobile version