Site icon Janayugom Online

ഹെലിന മിസൈല്‍ പരീക്ഷണം വിജയം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് ഗൈഡഡ് മിസൈൽ (എടിജിഎം) ‘ഹെലിന’യുടെ പരീക്ഷണം വിജയകരം. ഹെലികോപ്റ്ററിൽ നിന്നാണ് എടിജിഎം വിക്ഷേപിച്ചത്. ഡിആർഡിഒ വികസിപ്പിച്ചെടുത്ത നാഗ് മിസൈലിന്റെ ഹെലികോപ്റ്റര്‍ പതിപ്പാണിത്.

ഏഴ് കിലോമീറ്ററാണ് ദൂരപരിധി. ലോക്ക് ഓൺ ബിഫോർ ലോഞ്ച് മോഡിൽ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ഇമേജിങ് സീക്കർ കൃത്യത ഉറപ്പാക്കും. ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധങ്ങളിൽ ഒന്നായ ഹെലിന രാത്രിയിലും പകലും ഉപയോഗിക്കാനും സാധിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

Eng­lish summary;Helena mis­sile test successful

You may also like this video;

Exit mobile version