Site iconSite icon Janayugom Online

വിനോദ സഞ്ചാരികൾക്കായി ഹെലി ടൂറിസം ഒരുങ്ങുന്നു

ഹെലി ടൂറിസം പദ്ധതിക്ക് കേരളത്തിൽ ഇന്ന് തുടക്കമാകുന്നു. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് വിവിധ ടൂറിസ്റ്റ് സ്ഥലങ്ങൾ ഉൾപ്പെടെയുള്ളവയുടെ ആകാശക്കാഴ്ചകൾ കാണാനും വേഗത്തിൽ എത്തുന്നതിനും പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. കേരള ടൂറിസം വകുപ്പിന്റെ പദ്ധതിയായ ഹെലി ടൂറിസത്തിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം സിയാൽ അക്കാദമിയിൽ ഇന്ന് വൈകിട്ട് നാലിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. 

ഒരു ദിവസം കൊണ്ട് ജലാശയങ്ങളും, കടൽത്തീരങ്ങളും, കുന്നിൻ പ്രദേശങ്ങളും ഉൾപ്പെടെ കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിധ്യങ്ങൾ ആസ്വദിക്കുവാൻ ഈ പദ്ധതി കൊണ്ട് കഴിയും. ഹെലികോപ്റ്റർ വാടകക്ക് നൽകുന്ന വിവിധ സ്ഥാപനങ്ങളുമായി ടൂറിസം വകുപ്പ് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഹെലി ടൂറിസം പ്രാവർത്തികമാക്കുന്നത്. 12 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.

Eng­lish Summary;Heli tourism is geared towards tourists
You may also like this video

Exit mobile version