Site iconSite icon Janayugom Online

ഉത്തരകാശിയിലെ ഹെലികോപ്റ്റർ അപകടം; എമര്‍ജൻസി ലാൻഡിംഗിനിടെ റോട്ടർ കേബിളിൽ തട്ടിയതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മെയ് എട്ടിന് തകർന്നുവീണ ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ പ്രധാന റോട്ടർ ഓവർഹെഡ് ഫൈബർ കേബിളിൽ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
പറന്നുയർന്ന് ഏകദേശം 20 മിനിറ്റിനുശേഷം, ബെൽ 407 ഹെലികോപ്റ്റർ അതിന്റെ നിശ്ചിത ഉയരത്തിൽ നിന്ന് താഴേക്ക് വീഴാൻ തുടങ്ങി. പൈലറ്റ് ഉത്തരകാശി-ഗംഗോത്രി ദേശീയ പാതയിൽ അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിച്ചെങ്കിലും, വിമാനം റോഡരികിലൂടെ പോകുന്ന കേബിളിൽ ഇടിക്കുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് എഐഐബി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ആറ് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Exit mobile version