Site icon Janayugom Online

ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്ടർ അപകടം; മരണം ഏഴായി

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്നു വീണ് രണ്ട് പൈലറ്റുമാരടക്കം ഏഴ് മരണം. കേദാർനാഥിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെയുള്ള ഗരുഡ് ചട്ടിയിലാണ് സംഭവം. തീർത്ഥാടകരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഗുപ്തകാശിയിൽ നിന്ന് കേദാർനാഥിലേക്കുള്ള യാത്രയിലായിരുന്നു അപകടം. മലമുകളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

ഗുപ്തകക്ഷിയിലെ ഫട്ടാ ഹെലിപാഡില്‍ നിന്നാണ് ആര്യന്‍ എവിയേഷന്റെ ഹെലികോപ്ടര്‍ പുറപ്പെട്ടത്. കേദാര്‍നാഥിലേക്ക് 33 കിലോമീറ്ററാണ് ഇവിടെനിന്നുള്ള ദൂരം.ഗരുഡ് ചട്ടിയില്‍ എത്തിയപ്പോള്‍ ഹെലികോപ്ടറിന് മുകളില്‍ തീപ്പിടിക്കുകയായിരുന്നു. എന്നാല്‍ എന്താണ് തീപ്പിടുത്തതിന് കാരണമെന്ന് അറിഞ്ഞിട്ടില്ല. 

Eng­lish Summary:Helicopter car­ry­ing pil­grims crash­es in Uttarak­hand; Sev­en deaths
You may also like this video

Exit mobile version