ഹെലികോപ്റ്റർ അപകടത്തിൽ കരസേന മേധാവി ബിപിൻ റാവത്തിന്റ ഭാര്യ മധുലിക റാവത്ത് മരിച്ചു. അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ബിപിൻ റാവത്തിന്റെ നില ആതീവഗുരുതരമായി തുടരുകയാണ്.
തമിഴ്‌നാട് വനമന്ത്രി ഉൾപ്പെടെ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം അപകടം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെ പാർലമെന്റിൽ പ്രഖ്യാപിക്കുമെന്നാണ് ഒടുവിലത്തെ വിവരം.
തമിഴ്‌നാട്ടിലെ ഊട്ടി കുനൂരിന് സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണ്.
english summary;helicopter crash
you may also like this video;