Site icon Janayugom Online

പാകിസ്ഥാനില്‍ ഹെലികോപ്ടര്‍ അപകടം; ആറ് സൈനികര്‍ മ രിച്ചു

pakistan

തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ആറ് സൈനികര്‍ മ രിച്ചു. അഫ്ഗാന്‍ ഇറാന്‍ അതിര്‍ത്തിയായ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഖോസ്റ്റ് പട്ടണത്തില്‍ ഹെലികോപ്ടര്‍ ഇടിച്ചിറങ്ങുകയായിരുന്നു. ബലൂചിസ്ഥാനിലെ ഹര്‍നായിയില്‍ പ്രത്യേക ദൗത്യത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാരണം വ്യക്തമല്ല.
രണ്ടുമാസത്തിനിടെ രണ്ടാമത്തെ ഹെലികോപ്ടര്‍ അപകടമാണിത്. ഓഗസ്റ്റില്‍ പ്രളയദുരിതാശ്വാസത്തിന് പുറപ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍പെട്ട് ആറ് സെെനികര്‍ മരിച്ചിരുന്നു.

Eng­lish Sum­ma­ry: Heli­copter crash in Pak­istan; Six sol­diers died

You may like this video also

Exit mobile version