ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഏഴ് പേരടങ്ങുന്ന സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഉത്തരകാശിയിലെ ഗംഗാനാനിയില്‍ വച്ച് തകരുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. ജില്ലാ ഭരണകൂടവും എസ്ആര്‍ഡിഎഫും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; അഞ്ച് മരണം

