Site iconSite icon Janayugom Online

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണു; ഏഴ് മരണം

ഉത്തരാഖണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് മരണം. ഗുപ്ത കാശിയിൽ നിന്നും കേദാർ നാഥിലേക്ക് പോയ ഹെലികോപ്റ്റർ ആണ് തകർന്നത്. ഇന്ന് പുലർച്ചെ 5: 20 നാണ് അപകടം. അഹമ്മദാബാദിൽ നടന്ന വിമാനദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുന്നേ വീണ്ടും ഹെലികോപ്റ്റർ തകർന്ന് അപകടം .
ഹെലികോപ്റ്ററിൽ പൈലറ്റ് ഉൾപ്പെടെ ആറു പേരുണ്ടായിരുന്നതായാണ് സൂചന. അഞ്ച് മുതിർന്നവരും ഒരു കുട്ടിയും അടങ്ങുന്ന സംഘമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നു. യുപി, ഗുജറാത്ത്‌, മഹാരാഷ്ട്ര ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉള്ള തീർത്ഥാടകരാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് ഉടനെത്തും.

Exit mobile version