Site iconSite icon Janayugom Online

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : സംഘടനയുടെ മൗനം ചോദ്യം ചെയ്തതാണ് പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്രാ തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സംഘടനയുടെ മൗനം ചോദ്യം ചെയ്തതാണ് പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും സംഘടനയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആളാണ്. ബദല്‍ സംഘടന രൂപീകരിക്കാന്‍ താനില്ലെന്നും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗമാണ് താനെന്നും സാന്ദ്ര തോമസ് പറഞ്ഞു.

അതേസമയം ചില അംഗങ്ങള്‍ക്ക് മാത്രമാണ് എതിര്‍പ്പെന്നും, ഏകാധിപത്യ സ്വഭാവമാണ് ഇവര്‍ക്കെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. നീതി ലഭിക്കുന്നത് വരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞത്.

Exit mobile version