ഇഡി അറസ്റ്റ് ചെയ്ത ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സൊരേന് നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി.
നാളെയാണ് ഝാര്‍ഖണ്ഡിലെ പുതിയ മുഖ്യമന്ത്രി ചംപൈ സൊരേന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ്. റാഞ്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് ഹേമന്ത് സൊരേന് അനുമതി നല്‍കിയത്.
ബുധനാഴ്ചയായിരുന്നു ഹേമന്ത് സൊരേനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. നിലവില്‍ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയിലാണ്. വിശ്വാസവോട്ടെടുപ്പില്‍ ബിജെപി അട്ടിമറി ശ്രമം നടത്തുന്നുവെന്നാരോപിച്ച് ഝാര്‍ഖണ്ഡിലെ 36 ഭരണകക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെ ഇവരെ റിസോർട്ടിൽ പാർപ്പിക്കും. രാവിലെ പ്രത്യേക വിമാനങ്ങളിൽ ഇവർ വീണ്ടും ഝാർഖണ്ഡിലേക്ക് തിരിക്കും. ഓരോ നാല് എംഎൽഎമാർക്കും ഒരു കെയർടേക്കറെ നിയമിച്ചിട്ടുണ്ട്. 43 എംഎൽഎമാരുടെ പിന്തുണ ചംപൈ സൊരേന്‍ അവകാശപ്പെടുന്നു.
English Summary:Hemant Soren can participate in trust vote
You may also like this video