Site icon Janayugom Online

ഹേമന്ത് സോറൻ രാജിവച്ചു: ചമ്പൈ സോറൻ മുഖ്യമന്ത്രിയാകും

champai

അഴിമതി ആരോപണത്തെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിനുപിന്നാലെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മുഖ്യമന്ത്രിപദം രാജിവച്ചു. 

നിലവിൽ ഗതാഗത മന്ത്രിയായ ചമ്പായി സോറൻ ജാർഖണ്ഡിൻ്റെ അടുത്ത മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ഹേമന്ദ് സോറനെ ഭൂമി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഭരണകക്ഷികളിലെ എംഎൽഎമാർക്കൊപ്പം ഹേമന്ത് സോറൻ റാഞ്ചിയിലെ രാജ്ഭവനിൽ എത്തിയിട്ടുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) 29 എംഎൽഎമാരാണുള്ളത്. കോൺഗ്രസിന് 16 എംഎൽഎമാരാണുള്ളത്. എൻസിപിക്കും ഇടതുപക്ഷത്തിനും ആർജെഡിക്കും ഓരോ എംഎൽഎ വീതമാണുള്ളത്.

ഹേമന്ത് സോറൻ രാജിവെക്കാൻ തീരുമാനിച്ചതായി ജാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ വിശദീകരിച്ചിരുന്നു. പുതിയ മുഖ്യമന്ത്രയായി ചമ്പൈ സോറനെ തിരഞ്ഞെടുത്തു. എല്ലാ എംഎൽഎമാരും തങ്ങൾക്കൊപ്പമുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിങ്‌ഭും ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമായ സെറൈകെല്ല നിയമസഭാ സീറ്റിൽ നിന്നുള്ള സിറ്റിങ് എംഎൽഎയാണ് ചമ്പായി സോറൻ.

Eng­lish Sum­ma­ry: hemant-soren-resigns-cham­pai-soren- will be the new-chief-minister

You may also like this video

Exit mobile version